Posts

Showing posts from September, 2026

അരണ്ടവെളിച്ചം

           (കുട്ടിക്കഥകൾ)   രാത്രി, സമയം ഏഴരമണി. ആറുവയസ്സുകാരൻ പീയൂഷിന് എന്തോ ഒരു അസ്വാസ്ഥ്യംപോലെ. അന്നു നേരത്തേയുറങ്ങി. സ്വപ്നംകണ്ടിട്ടോയെന്തോ പെട്ടന്നു ഞെട്ടിയുണർന്നു കരയാൻ തുടങ്ങി, “ഭൂതം…! ഭൂ…തം!” എന്നുച്ചത്തിൽ കരഞ്ഞുവിളിച്ചു. “മോൻ സ്വപ്നം കണ്ടതാ. ഭൂതമോ? അങ്ങനെയൊന്നുമൊരു സാധനവുമില്ല,” അമ്മ, വൃന്ദ മനസ്സിലാക്കാൻ ശ്രമിച്ചു.   “ഉണ്ട്, ആന്റി പറഞ്ഞു അതു വേറേവേറേ ‘ഷേപ്പിൽ’ വരുമെന്ന്.”   പീയൂഷിന് ഉച്ചവരെയേസ്കൂളുള്ളു. ജോലിക്കാരായ മാതാപിതാക്കൾ ആ അഞ്ചുവയസ്സുകാരനെ നോക്കാൻ പത്മാവതിയെന്ന സഹായിയെ സ്ഥിരം നിറുത്തിയിരുന്നു.ചിലദിവസങ്ങളിൽ അച്ഛനമ്മമാർ വരാൻ വൈകാറുണ്ട്. സഹായി പലതും പറഞ്ഞു കുട്ടിയെ ഭയപ്പെടുത്തി ഉറക്കുമായിരുന്നു. പേടിപ്പെടുത്താൻ അവർ പല ഉപായങ്ങളും പ്രയോഗിച്ചിരുന്നു. ഭൂതം, യക്ഷി, മറുത,പാമ്പ്, കള്ളൻ ഒക്കെ അവയിൽ ചിലത്. പട്ടി,പൂച്ച, എലിയെന്നിവയുടെ രൂപത്തിൽ വന്നുശരീരം വലുതാകും, ചിലപ്പോൾ മനുഷ്യരൂപമായിവന്ന് കുട്ടികളെ പിടിക്കുമെന്നൊക്കെ അഭിനയിച്ചു പറഞ്ഞുകേൾപ്പിച്ചിരുന്നു.   സി.സി.ക്യാമറ വച്ചുട്ടുള്ളതുകൊണ്ട് മർദ്ദനം, ശകാരം തുടങ്ങിയ അഭ്യാസങ്ങൾ...

കാക്കയും മുയലും

                (കുട്ടിക്കഥ)     കുഞ്ഞുമക്കളെ അരികിൽ വിളിച്ച് അമ്മൂമ്മ കഥപറഞ്ഞു,”അന്നൊരുനാളിൽ ഒരുമുയൽ ആ കാട്ടിൽ നിന്നിരുന്നമരത്തിന്റെ ചുവട്ടിലൊരു മാളമുണ്ടാക്കി. മരത്തിന്റെ മുകളിൽ ഒരുകാക്കക്കൂടുണ്ടായിരുന്നു. അതിൽ കാകനും കാകിയും സന്തോഷത്തോടെ പാർത്തിരുന്നു. അവർക്ക് വിരിഞ്ഞിട്ട് അധികമാകാത്ത കുഞ്ഞിക്കാക്കകളും ഉണ്ടായിരുന്നു. അച്ഛനും അമ്മയും മാറിമാറി ആഹാരം ശേഖരിച്ച് മക്കൾക്ക് നൽകിയിരുന്നു.   ഒരു ദിവസം കാക്ക കൂട്ടിൽ നിന്നും പുറത്തുവന്നപ്പോൾ ഒരുമുയലു താഴെ മരച്ചുവട്ടിൽ അവന്റെ മാളമുണ്ടാക്കിയതു കണ്ടു.  അവൾക്കതിഷ്ടപ്പെട്ടില്ല.ഏറെനാൾ താമസമാക്കിയിരുന്നമരം അവൾക്കും അവളുടെ ആൺകാക്കയ്ക്കും കുഞ്ഞുങ്ങൾക്കും  മാത്രമുള്ളതാക്കിമാറ്റിയവൾ,”എടാ!മുയലേ! ഇത്രേം വല്യകാട്ടിൽ ഇവിടംമാത്രേ മാളംവയ്ക്കാൻ നീ കണ്ടൊള്ളോ?’   “ലോകമെല്ലാവർക്കുകൂടിയല്ലേ? ആർക്കുമെവിടേയും വീടൊണ്ടാക്കാം. മറ്റൊള്ളൊരെ ശല്യപ്പെടുത്തരുതെന്നുമാത്രം,”മുയൽ.   കാക്ക ദേഷ്യത്തിൽ നോക്കിയിട്ടു അതുപറ്റില്ലെന്നും വേഗം അവിടെനിന്നും മാറിപ്പോകണമെന്നും പറഞ്ഞുപറന്നുപോയി...

മിടുമിടുക്കൻ

        ജനാർദ്ദനൻ പിള്ള, വടക്കും മുറിഗ്രാമത്തിലെ താമസക്കാരൻ. മക്കൾ വിദേശത്തായതിനാൽ ഇടനിലക്കാർവഴി ഒരു സഹായിയെ നിയോഗിച്ചിട്ടുണ്ട്.അല്പം പൊങ്ങച്ചവും അല്പം മണ്ടത്തരവും അല്പം ആഹാരാർത്തിയും ചേർന്നൊരു മിശ്രിതം, അതാണ് സാക്ഷാൽ ജനാർദ്ദനൻ പിള്ള. ങാ! മേമ്പൊടിയായി താൻ സ്വയം മിടുക്കനാണെന്ന തോന്നലും കൂടി ആയപ്പോൾ പിള്ള പൂർണ്ണം. സഹായി സോമൻ സർവ്വാത്മനാ പിള്ളയുടെ ഇംഗിതങ്ങൾ മനസ്സിലാക്കി സാധിച്ചുകൊടുക്കാൻ സദാ ‘അറ്റൻഷനിൽ’ നിലകൊള്ളുന്നു. സാധനങ്ങളുടെ പട്ടിക, പാചകം, വീടുവൃത്തിയാക്കൽ, എല്ലാം സോമാകൃതംതന്നെ. പൈസയുടെ കണക്കൊക്കെ കിറുകൃത്യം. പിള്ള മനസ്സിൽ കാണുന്നതൊക്കെ സോമൻ മരത്തി കാണും. അപ്പോൾ പിള്ള വിചാരിക്കുംമുന്നെ ഇഷ്ടഭക്ഷണം, യൂണിഫോം ധരിച്ചസൈനികരെപ്പോലെ പിള്ളക്കു വന്ദനമേകാൻ ഊൺമേശമേൽ ഹാജർ. ആഹാരപ്രിയരെ വശത്താക്കാൻ പാചകലയല്ലോ ഉചിതം. അടുക്കളക്കല വിരുതോടെ പ്രകടിപ്പിച്ച് പിള്ളേച്ചനെ വലയിലാക്കി നിറുത്തിയിരിക്കുകയാണിവിടെ സോമൻ. അങ്ങനെ സോമനെ പിള്ളയ്ക്കു പെരുത്തിഷ്ടമായി. ഉച്ചയൂണൊക്കെ കഴിയുമ്പോൾ പിള്ളയെ നിദ്ര കിടപ്പുമുറിയിലേക്കു കൂട്ടിക്കൊണ്ടുപോകും. നിദ്ര പിള്ളയെ മോചിപ്പിച്ചുകഴിഞ്ഞാൽ ചായകുടിയൊക്കെ കഴിഞ്ഞ്...

ഹൃദയതാളം

             അനന്തൻ ഒരു കമ്പനിയിലെ സാമ്പത്തികവിഭാഗത്തിൽ ഉയർന്ന പദവിയിൽ വിരാജിക്കുന്നു. കോവിടുകാലംതൊട്ട് കമ്പനിയിൽ പോകേണ്ടി വന്നിട്ടില്ല, വീട്ടിലിരുന്നു ജോലി ചെയ്താൽ മതി. മകൻ  ഡോ. നന്ദന് ആശുപത്രിയിലെത്താൻ അരമണിക്കൂർ വണ്ടിയോടിച്ചു പോകണം. ഒരുരീതിയിൽ പറഞ്ഞാൽ ‘ഒരു 'കാർ ടു ഡോർ’ ജീവി. കാലുകൾ കാറിലേക്ക് കയറാനും ഇറങ്ങാനും ഉള്ള അവയവങ്ങൾമാത്രം, റോടുകളൊക്കെ കാലുകൾക്ക് അപരിചിതർ.   കാറിന്റെയും കെ.പോപ്‌ (കെ-പോപ്പ്, കൊറിയൻ പോപ്പുലർ മ്യൂസിക്)ന്റേയും താവളത്തിലെ ഒരു സ്ഥിരം അന്തേവാസി എന്ന് പറയാം.   അഞ്ജന തികച്ചുമൊരു വീട്ടമ്മ. വീട്ടുവളപ്പിൽ പിറകുവശത്തു പാർക്കുന്ന വെണ്ട, വഴുതന, കാന്താരി, കറിവേപ്പ്, തുടങ്ങിയവർക്ക് വേണ്ട പരിചരണം കൊടുക്കും, സൗഹൃദം പങ്കിടും. മുൻവശത്തെ താമസക്കാരായ മുല്ല, മന്താരം, ചെമ്പകം, തെച്ചി, തുളസി എന്നിവർക്കൊപ്പം സല്ലപിച്ചും സമയം ചെലവഴിക്കും. കാറ്റും കുശലത്തിനെത്താറുണ്ട്.   അടുക്കളയെ അവർ വളരെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നു. പാത്രങ്ങളേ പട്ടിണിക്കിടാറില്ല. എപ്പോഴും ആഹാരമവിടെ സുലഭം. സ്റ്റീൽപ്പാത്രങ്ങൾ വെളുപ്പിച്ച് വെള്ളിപോലെയാക്കും. കുപ...

പട്ടട കെട്ടിയ സ്വപ്നം

  വിജയ കുമാർ ഗൾഫിൽ പോയിട്ട് പതിനഞ്ചു പ്രാവശ്യം ആണ്ടുചക്രം ചുറ്റിചുറ്റിപ്പോയി. അയാൾ എന്തുണ്ടാക്കി? എന്തുണ്ടാക്കാൻ, സ്വന്തമായി രണ്ടറ്റം കൂട്ടിമുട്ടിച്ചില്ലെങ്കിലും ഉള്ളതിന്റെ നല്ലഭാഗം നാട്ടിലേക്കയക്കും. രണ്ടുമക്കളേയും  ഭാര്യയേയും വലിയ അല്ലൽ ശല്യം ചെയ്യരുതെന്ന് അയാൾക്ക്‌ നിർബന്ധം. അതുകാരണം നാട്ടിലേക്കുള്ള വരവ് ഒന്നര വർഷത്തിൽ ഒരിക്കലെന്നു ചുരുക്കി.  മകൻ  ജിഷ്ണുവിനെ പഠിപ്പിച്ച് ബി. കോം. കഴിഞ്ഞ് പി. ജി. ഡി. സി. എ. ചെയ്യിച്ചു. മകൾ ഭാമ ബി. എസ് സി. നഴ്സിംഗി വിദ്യാർത്ഥിനി. മകൻ ജോലികിട്ടിയെന്നു പറഞ്ഞു പോയിട്ട് അഞ്ചുവർഷത്തോളമായി. ആദ്യമൊക്കെ നാടും വീടും അച്ഛനുമൊക്കെയായി ബന്ധപ്പെടാൻ ഫോൺ സഹായിച്ചിരുന്നു. അവനും ശമ്പളം കുറവായിരുന്നു. ഒരു ചെറിയ കമ്പനിയിൽ പ്രോഗ്രാം ഡെവലപ്പർ ആയിരുന്നു. വീട്ടിലേക്കു കാശയയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടു വർഷമായി അവൻ വീടുമായുള്ള ബന്ധം വല്ലപ്പോഴുംമാത്രമാക്കി. അതും കാര്യമാത്രപ്രസക്തം. വിളികുറവ്. വരവില്ല. ഓണക്കാലം മുട്ടി വിളിക്കാറായി. 'കാട്ടുകോഴിക്കെന്ത് ഓണം, ചങ്ക്രാന്തി' എന്നപോലെ വിജയ കുമാർ ഒരു ആഘോഷത്തിനും നാട്ടിലേക്കു വരവില്ല. ആ പൈസ കൂടി ഭാര്യക്കും മക്കൾക്കും...