Posts

അംബികച്ചേച്ചിക്ക് എൻ്റെ ഓർമ്മച്ചുംബനം

       എൻ്റെപേര്   ഗീത . അന്നു   ഞാൻ   മൂന്നാം   ക്ലാസ്സിൽ   പഠിക്കുന്നു . എല്ലാവിധ   സ്ക്കൂൾ   അവധികളിലും   ഞങ്ങൾ   അമ്മവീട്ടിലേക്കു    പോകും .   അവധിക്കാലമാകാൻ   വേണ്ടി   അമ്മവീടു   വഴിക്കണ്ണിട്ടു   ഞങ്ങളെ   വരവേൽക്കാൻ   കാത്തിരിക്കും . ഞങ്ങൾ   ഇരുപതിൽപ്പരം   സഹോദരമക്കൾ , കുറച്ചുപേർ   മുതിർന്നവർ , ഒരു   പത്തുപേരെങ്കിലും   സമപ്രായക്കാരോ   അല്പംമൂത്തവരോ   ഇളയവരോ   ഒക്കെയായിരുന്നു . ഞങ്ങളെത്തുന്നതും    അമ്മവീട്   ഉഷാറാകും , അത്   പറയുന്നപോലെ    തോന്നും , ” നിങ്ങൾ   വന്നു , ഇനി   കുറച്ചുദിവസം   നമ്മക്കങ്ങടിച്ചുപൊളിക്കണം .”   എല്ലാവരും   സ്വന്തം   സഹജരെപ്പോലെ .   തമ്മിൽ    യാതൊരു   വ്യത്യാസവുമില്ലാതെ   അമ്മവീട്ടിൽ   ആർമ്മാദിക്കും . അമ്മവീടിനെ   ശബ്ദംകൊണ്ടലങ്കരിക്കും . കളികളാൽ   ഇക്കിളിപ്പെടുത്തും . ശുണ്ഠികാട്ടി   നൊമ്പരപ്പെടുത്തും . എന്നാല...

ഒരു കൃഷിക്കാര്യം!

ദാമോദരൻ രാവിലെ ഒരു കട്ടൻകാപ്പിയൊക്കെ  കുടിച്ച്  തന്റെ വീടിന്റെ മുൻപിലേക്കിറങ്ങി.  അന്ന് ഞായറാഴ്ചയായിരുന്നതിനാൽ  അയാളുടെ പെണ്മക്കളിലൊരാൾ,  പാറു  തിണ്ണയ്ക്കു ബഞ്ചിലിരുന്ന്  അവരുടെ വളർത്തുനായ  പപ്പിയെ കളിപ്പിച്ചുകൊണ്ടിരുന്നു.  മറ്റവൾ  മാളു  ഒരുബുദ്ധിജീവികണക്കെ മരങ്ങളുടെ കണക്കെടുത്തുംകൊണ്ടിരുന്നു.   പുഴയോരത്തെ അമ്പാട്ടു  വീട്ടിലെ പറമ്പു  പണിക്കാരനാണയാൾ.  തൊട്ടയല്വക്കമാണ്‌  അമ്പാട്ടു വീട്. പിള്ളേച്ചനങ്ങുന്നിന്റെ പ്രിയ പണിക്കാരൻ.  പണി കുറവുള്ള ദിവസം  വീടു ചായമടിക്കുന്നവരുടെ കൂട്ടത്തിൽ  പോകും. ദാമോദരനു കൃഷിയൊന്നാമനും   ജീവൻ രണ്ടാമനുമാണ് . പണിക്കായി ഇറങ്ങുന്നതിനു മുൻപേ ഒരുകട്ടൻകാപ്പിയൊക്കെ കുടിച്ച്  സ്വന്തമായുള്ള  ചെറിയകൃഷിസ്ഥലത്തു പോയി  വിളനൽകുന്ന ചെടികളെ  താലോലിക്കുക  അയാൾക്കൊരു ഹരമായിരുന്നു.  രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന  കുടുംബത്തിൻറെ  അത്താണിയെന്നോ നട്ടെല്ലെന്നോ ഖജാൻജിയെന്നോ ഒക്കെ പറയാം. കാരണം ഭാര്യ, രത്ന   തൻ്റെ  അടുക്കളപ്പണി...

അങ്കിതിൻറെ കളിപ്പാട്ടം!

   ഞാൻ ചാന്ദിനി,  ഞാൻ ഇതാ ഒരു കഥ പറയാണ് പോകുന്നു.  അഞ്ജനാപുത്രനെന്നു ഞാൻ വിളിക്കുന്ന രണ്ടരവയസ്സുകാരൻ  കുഞ്ഞിനെ അവർ, അഞ്ജനയും ജഗദീഷും വിളിക്കുന്നത് മുന്നു.  മുന്നുവുമുണ്ടാകും അമ്മയ്ക്കു കൂട്ടായി, അവളുടെ ജോലിസ്ഥലത്തേയ്ക്ക്. അംഗനവാടിയിൽ വിട്ടുതുടങ്ങിയിട്ടില്ല.  ജോലിസ്ഥലം! മറ്റൊരു വീട്.  സ്വന്തം വീട്ടിൽനിന്നും ആ വീട്ടിലേക്കു  രാവിലെ കടന്നുചെന്നാൽ പിന്നെ അഞ്ചുമണിയാകും അവൾ   വീണ്ടും വീടു കാണാൻ.  പണിയായുധങ്ങൾ കൈയിലെടുത്ത് ജോലികളുടെ ഒരു കുന്നുതന്നെ താണ്ടിയാണവൾ നേരം വൈകിക്കുന്നത്‌. ഈ സമയമത്രയും മുന്നു   ചിലപ്പോൾ  അമ്മ കഴുകി അടുക്കി വച്ച പാത്രങ്ങളെടുത്തു തട്ടിക്കളിക്കും, അല്ലെങ്കിൽ അമ്മയുടെ ഉടുപ്പ്   അവൻറെ  സുരക്ഷാപ്പിടിയാക്കിമാറ്റി, അതിൽ തൂങ്ങി  ചിണുങ്ങി നടക്കും.   ചിലനേരം അവൻ  മുറ്റത്തെ മണ്ണുവാരിയന്ത്രമായി മാറും. ഇതെല്ലാം അഞ്ജനയ്ക്ക്  ഇരട്ടിപ്പണി സമ്മാനിക്കുമെങ്കിലും  അവൾ അതെല്ലാം വീണ്ടും വേണ്ടപോലെചെയ്യുന്നു.  ചിലസമയം ആ വീട്ടിലെ അങ്കിത്   അവിടെവിടെ അശ്രദ്ധമായി ച...

സെർട്രലിൻ

                               ദേവദാസ് കുറുപ്പിൻറ്   കാലുകൾ മുന്നോട്ടുപോകുന്നുണ്ടെങ്കിലും മനസ്സ് അദ്ദേഹത്തിനെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു.   മനസ്സു പറയുന്നത് കൂട്ടാക്കാതെ  അദ്ദേഹം ലിഫ്റ്റിൽ  കയറി. ഉപബോധമനസ്സിന്റെ ആജ്ഞയാലാകാം  വിരലുകൾ  'കോളിംഗ് ബല്ലിൽ' അമർത്തി. വിനായക്  ഒന്ന് മേലു കഴുകാൻ കുളിമുറിയിലേക്കു കയറിയതായിരുന്നു.  ബെല്ല്  അയാളെ  വാതിലിലേക്ക്  ആനയിച്ചു.  വീട്ടിൽ ഇപ്പോൾ  വിനായകു മാത്രമേ  ഉള്ളു.  മുമ്പു  താമസിച്ചിരുന്ന   'അപ്പാർട്ടുമെൻറ്‌'  സഹായിയെക്കൊണ്ടൊന്നു  വൃത്തിയാക്കിക്കാൻ  അമ്മ  ശാരദ അങ്ങോട്ടു പോയിരുന്നു. വിനായകു  വന്നു   കതകു  തുറന്നപ്പോൾ  കണ്ടത്  കുറുപ്പിനെ.   അവൻ്റെ    മുഖം  അൽപ്പം ഗൗരവത്തിലായി, " ഉം  എന്താണിപ്പോൾ  ഇങ്ങോട്ട്? " മുഖത്തും അവൻ ആ  ചോദ്യഛിഹ്നം  അടയാളപ്പെടുത്തിയിരുന്നു.  "ഞാൻ സാധന...

അവൾ സുധീര!

  അവൾ സുധീര! സുധീര ചിന്തയുടെ മൺവെട്ടിവച്ച് തന്റെ ചെറുജീവിതമൊന്നു കുഴിച്ചുനോക്കി. പലതും കൺമുന്നിൽ,അല്ല മനക്കണ്ണിൽ ഷാൻലിയർ വിളക്കിന്റെ വെളിച്ചത്തിൽ കാണുംപോലെ തെളിഞ്ഞുനിന്നു.  അവൾ മിടുക്കിയായിരുന്നു. ധീരയായിരുന്നു. നല്ലവർക്കും പ്രയാസമുള്ളവർക്കും അവൾ സഹായിയായ മിത്രവും, അല്ലാത്തവർക്ക് അവളൊരു പ്രഹേളികയുമായിരുന്നു. സുധീര കാണാനാത്രയൊന്നും സുന്ദരിയല്ല,  കഥപറയുന്ന,  ആരും ഒന്ന് ശ്രദ്ധിക്കുന്ന കണ്ണുകൾ  അവളുടെ  സ്വത്തായിരുന്നു.  പഠനത്തേയും  ചിത്രകലയേയും അവൾ  വരുതിയിലാക്കിയിരുന്നു. അവകൾ ശ്രമിച്ചാലും അവളെ തോൽപ്പിക്കുക അത്ര എളുപ്പമല്ല.  കൈയടികൾ അവളുടെ സ്കൂൾ ജീവിതത്തിൽ മുഴങ്ങിനിന്നു. അച്ഛനുമമ്മയും  സാമ്പത്തിക ഭദ്രതയുയരത്തിൽ നില്കുന്നവരല്ലെങ്കിലും  സുധീരയുടെ  നൈപുണ്യംകൊണ്ടും, നാമം അർത്ഥവത്താക്കുംവിധം ധൈര്യംകൊണ്ടും ഭദ്രമായൊരു സ്ഥാനം അവൾ സ്കൂളിൽ നേടിയെടുത്തു. അനീതിക്കുത്തരം ചാട്ടുളിപോലെ, ന്യായം അവളുടെ വാക്കുകൾ കൊണ്ടുള്ള തലോടൽ കൈക്കലാക്കിയിരുന്നു.  പത്താം  ക്‌ളാസ്സിലെത്തിയാൽ ചിലർ  കലയോടു  'ബൈ' പറയും. പക്ഷെ സുധീരയ്ക്കു പഠനവു...

അങ്കിതിൻറെ കളിപ്പാട്ടം!

    കൂട്ടുകാരെ , ഞാൻ   ചാന്ദിനി , നിങ്ങൾക്കു    വേണ്ടി   ഞാൻ   ഒരു   കഥ   പറയാം .   അഞ്ജനാപുത്രനെന്നു   ഞാൻ   വിളിക്കുന്ന   രണ്ടരവയസ്സുകാരൻ    കുഞ്ഞിനെ   അവർ , അഞ്ജനയും   ജഗദീഷും   വിളിക്കുന്നത്   മുന്നു .   മുന്നുവുമുണ്ടാകും   അമ്മയ്ക്കു   കൂട്ടായി , അവളുടെ   ജോലിസ്ഥലത്തേയ്ക്ക് . അംഗനവാടിയിൽ   വിട്ടുതുടങ്ങിയിട്ടില്ല .   ജോലിസ്ഥലം ! മറ്റൊരു   വീട് .   സ്വന്തം   വീട്ടിൽനിന്നും   ആ   വീട്ടിലേക്കു    രാവിലെ   കടന്നുചെന്നാൽ   പിന്നെ   അഞ്ചുമണിയാകും   അവൾ     വീണ്ടും   വീടു   കാണാൻ .   പണിയായുധങ്ങൾ   കൈയിലെടുത്ത്   ജോലികളുടെ   ഒരു   കുന്നുതന്നെ   താണ്ടിയാണവൾ   നേരം   വൈകിക്കുന്നത് ‌. ഈ   സമയമത്രയും   മുന്നു     ചിലപ്പോൾ    അമ്മ   കഴുകി   അടുക്കി   വച്ച   പാത്രങ്ങളെടുത്തു   തട്ടിക്കളിക്കും , അ...