വിചിത്രവിനോദങ്ങൾ!
(Checked) വല്ലകി അതാണവളുടെ പേര് . ഉറങ്ങാൻ കിടന്നിട്ട് അവൾക്കുറക്കം വരുന്നില്ല . മനസ്സുനിറയെ നൊമ്പരമാണ് . അവൾ കാര്യമായ ചിന്തയിലാണ്ടു . ഇനിയെന്തെന്നചിന്ത അവളുടെ ഉറക്കത്തെ അടുത്തേയ്ക്കടുപ്പിക്കുന്നില്ല . പതിയെയെഴുന്നേറ്റു ജനാലയ്ക്കരികിലേയ്ക്കു നടന്നു . നിലാവുണ്ട് , കാറ്റില്ല , ഇലയനങ്ങുന്നില്ല . വാല്മീകിയുടെ ആശ്രമപ്രാന്തത്തിലെത്തിയ സീതയുടെ കരച്ചിലിലലിഞ്ഞ് പ്രകൃതിപോലും ദുഃഖിതയായി നിശ്ചലമായപോലെ വല്ലകിയുടെ ചുറ്റുവട്ടം നിശ്ചലമായിരിക്കുന്നു . ഇനിയെങ്ങനെയായിരിക്കും അവളുടെ രാപ്പകലുകളെന്നുള്ള ആകാംക്ഷ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട് . അങ്ങനെ അവൾ പലതും ചിന്തിച്ചുകൊണ്ടിരുന്നു . അമ്മ മല്ലിക അച്ഛൻ സന്തോഷ് , സന്തോഷമായിരുന്നു അവരുടെ ജീവിതത്തി ൻ്റെ ആകെത്തുക . ...