അവൾ സുധീര!
അവൾ സുധീര! സുധീര ചിന്തയുടെ മൺവെട്ടിവച്ച് തന്റെ ചെറുജീവിതമൊന്നു കുഴിച്ചുനോക്കി. പലതും കൺമുന്നിൽ,അല്ല മനക്കണ്ണിൽ ഷാൻലിയർ വിളക്കിന്റെ വെളിച്ചത്തിൽ കാണുംപോലെ തെളിഞ്ഞുനിന്നു. അവൾ മിടുക്കിയായിരുന്നു. ധീരയായിരുന്നു. നല്ലവർക്കും പ്രയാസമുള്ളവർക്കും അവൾ സഹായിയായ മിത്രവും, അല്ലാത്തവർക്ക് അവളൊരു പ്രഹേളികയുമായിരുന്നു. സുധീര കാണാനാത്രയൊന്നും സുന്ദരിയല്ല, കഥപറയുന്ന, ആരും ഒന്ന് ശ്രദ്ധിക്കുന്ന കണ്ണുകൾ അവളുടെ സ്വത്തായിരുന്നു. പഠനത്തേയും ചിത്രകലയേയും അവൾ വരുതിയിലാക്കിയിരുന്നു. അവകൾ ശ്രമിച്ചാലും അവളെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. കൈയടികൾ അവളുടെ സ്കൂൾ ജീവിതത്തിൽ മുഴങ്ങിനിന്നു. അച്ഛനുമമ്മയും സാമ്പത്തിക ഭദ്രതയുയരത്തിൽ നില്കുന്നവരല്ലെങ്കിലും സുധീരയുടെ നൈപുണ്യംകൊണ്ടും, നാമം അർത്ഥവത്താക്കുംവിധം ധൈര്യംകൊണ്ടും ഭദ്രമായൊരു സ്ഥാനം അവൾ സ്കൂളിൽ നേടിയെടുത്തു. അനീതിക്കുത്തരം ചാട്ടുളിപോലെ, ന്യായം അവളുടെ വാക്കുകൾ കൊണ്ടുള്ള തലോടൽ കൈക്കലാക്കിയിരുന്നു. പത്താം ക്‌ളാസ്സിലെത്തിയാൽ ചിലർ കലയോടു 'ബൈ' പറയും. പക്ഷെ സുധീരയ്ക്കു പഠനവു...