അങ്കിതിൻറെ കളിപ്പാട്ടം!
ഞാൻ ചാന്ദിനി, ഞാൻ ഇതാ ഒരു കഥ പറയാണ് പോകുന്നു. അഞ്ജനാപുത്രനെന്നു ഞാൻ വിളിക്കുന്ന രണ്ടരവയസ്സുകാരൻ കുഞ്ഞിനെ അവർ, അഞ്ജനയും ജഗദീഷും വിളിക്കുന്നത് മുന്നു. മുന്നുവുമുണ്ടാകും അമ്മയ്ക്കു കൂട്ടായി, അവളുടെ ജോലിസ്ഥലത്തേയ്ക്ക്. അംഗനവാടിയിൽ വിട്ടുതുടങ്ങിയിട്ടില്ല. ജോലിസ്ഥലം! മറ്റൊരു വീട്. സ്വന്തം വീട്ടിൽനിന്നും ആ വീട്ടിലേക്കു രാവിലെ കടന്നുചെന്നാൽ പിന്നെ അഞ്ചുമണിയാകും അവൾ വീണ്ടും വീടു കാണാൻ. പണിയായുധങ്ങൾ കൈയിലെടുത്ത് ജോലികളുടെ ഒരു കുന്നുതന്നെ താണ്ടിയാണവൾ നേരം വൈകിക്കുന്നത്. ഈ സമയമത്രയും മുന്നു ചിലപ്പോൾ അമ്മ കഴുകി അടുക്കി വച്ച പാത്രങ്ങളെടുത്തു തട്ടിക്കളിക്കും, അല്ലെങ്കിൽ അമ്മയുടെ ഉടുപ്പ് അവൻറെ സുരക്ഷാപ്പിടിയാക്കിമാറ്റി, അതിൽ തൂങ്ങി ചിണുങ്ങി നടക്കും. ചിലനേരം അവൻ മുറ്റത്തെ മണ്ണുവാരിയന്ത്രമായി മാറും. ഇതെല്ലാം അഞ്ജനയ്ക്ക് ഇരട്ടിപ്പണി സമ്മാനിക്കുമെങ്കിലും അവൾ അതെല്ലാം വീണ്ടും വേണ്ടപോലെചെയ്യുന്നു. ചിലസമയം ആ വീട്ടിലെ അങ്കിത് അവിടെവിടെ അശ്രദ്ധമായി ച...