Posts

Showing posts from March, 2025

മഹത്വമേറുമ്പോൾ

                  പ്രശാന്ത്    ഒരു    പത്രത്തിൻ്റെ    ജീവനാഡികളിലൊന്ന് ,   പംക്തിഎഴുതുന്ന   ആൾ ( കോളമിസ്റ്റ് ).   ഗാന്ധി   ജയന്തി   അടുത്തു    വരുന്നു , അതിനാൽ    ഗാന്ധി   ഈ   ദിവസങ്ങളിൽ    പത്രങ്ങളിൽ   ജീവിക്കും ,   അദ്ദേഹം   ഇപ്പോൾ   പത്രങ്ങൾക്കൊരലങ്കാരം .    ഇപ്രാവശ്യം   ഒരു   ഗാന്ധിയനെ   ഇൻ്റെർവ്യൂ     ചെയ്ത്    അതുകൊണ്ടു   സ്വധർമ്മം   നിറവേറ്റാമെന്ന്    അയാൾ    ചിന്തിച്ചു .   മണിസാർ    ഒരു   ഗാന്ധിയനാണ് .   അദ്ദേഹത്തിൻ്റെ    ഇൻറർവ്യൂ    ഒരുമുതൽക്കൂട്ടാകുമെന്ന്    അയാൾ   കണക്കുകൂട്ടി .   അദ്ദേഹത്തിൻ്റെ     വാസസ്ഥലം    പട്ടണപ്രാന്തത്തിൽ .   അദ്ദേഹത്തിൻ്റെ   ശ്രമഫലമായി   പാവങ്ങൾക്കുവേണ്ടി    പൊന്തിച്ച    വീടുകളെ    ക...