Posts

Showing posts from July, 2026

സൗഹൃദം

           പൊതുവെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായിരുന്നു സുജാതയെന്ന ഇരുപത്തിരണ്ടുകാരി. കാണാനും സുന്ദരി. പക്ഷേ എന്ത് കാര്യം? ചെറുപ്പാക്കാർക്കൊക്കെ അതിനും അപ്പുറത്തേക്കായിരുന്നു നോട്ടം. കല്യാണാലോചനകൾ പലതു വന്നെങ്കിലും അവയെല്ലാം സ്ത്രീധനക്കല്ലിൽ തട്ടി ചിതറി തെറിച്ചിരുന്നു. തൊഴിലുറപ്പുകുടുംബത്തിൽപെട്ട മാതാപിതാക്കൾ എങ്ങനെ സ്‌ത്രീധനം കൊടുക്കാൻ?  അവളെ ശ്രദ്ധിച്ചിട്ടുള്ള, അവളുടെ ജോലി ശ്രദ്ധിച്ചിട്ടുള്ള ചെറുപ്പക്കാരൻ മൃത്യുഞ്ജയൻ അവളെ ധനമായിക്കണ്ടു, കല്യാണം നടന്നു. ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്ത് താമസമായി. അവർ  യോജിപ്പിലൂടെ   സന്തോഷവും സമാധാനവും ആ വീട്ടിൽ നട്ടുവളർത്തി. ഭർത്താവിനൊപ്പം ഏതുജോലിക്കും അവൾ തയ്യാറായി. കഴിഞ്ഞയാഴ്ച ലോറിയിൽ നിന്നും ചരക്കിറക്കുന്ന പുതിയപണിയിൽ ദമ്പതികളേർപ്പെട്ടു. കാന്തൻ ഭാരമിറക്കുമ്പോൾ ലോറിക്കുമുകളിൽ കയറി അവളും യാതൊരു മടിയുംകൂടാതെ അയാളുടെ  ജോലിയിൽ കൂടെക്കൂടി. അങ്ങനെ സുജാത ജീവിതഭാരം ഇറക്കിവയ്ക്കാൻ ഭർത്താവിനെ സഹായിച്ചു പോന്നു. സുജാതയുടെ സൗന്ദര്യം പക്ഷെ മുതലാളിയുടെ ചിന്തയിലൊരു കൂടുകൂട്ടി. അവൾ അയാളുടെ ഹൃദയത്തിൽ ആവാസമുറപ്പി...