അംബികച്ചേച്ചിക്ക് എൻ്റെ ഓർമ്മച്ചുംബനം
എൻ്റെപേര് ഗീത . അന്നു ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു . എല്ലാവിധ സ്ക്കൂൾ അവധികളിലും ഞങ്ങൾ അമ്മവീട്ടിലേക്കു പോകും . അവധിക്കാലമാകാൻ വേണ്ടി അമ്മവീടു വഴിക്കണ്ണിട്ടു ഞങ്ങളെ വരവേൽക്കാൻ കാത്തിരിക്കും . ഞങ്ങൾ ഇരുപതിൽപ്പരം സഹോദരമക്കൾ , കുറച്ചുപേർ മുതിർന്നവർ , ഒരു പത്തുപേരെങ്കിലും സമപ്രായക്കാരോ അല്പംമൂത്തവരോ ഇളയവരോ ഒക്കെയായിരുന്നു . ഞങ്ങളെത്തുന്നതും അമ്മവീട് ഉഷാറാകും , അത് പറയുന്നപോലെ തോന്നും , ” നിങ്ങൾ വന്നു , ഇനി കുറച്ചുദിവസം നമ്മക്കങ്ങടിച്ചുപൊളിക്കണം .” എല്ലാവരും സ്വന്തം സഹജരെപ്പോലെ . തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ അമ്മവീട്ടിൽ ആർമ്മാദിക്കും . അമ്മവീടിനെ ശബ്ദംകൊണ്ടലങ്കരിക്കും . കളികളാൽ ഇക്കിളിപ്പെടുത്തും . ശുണ്ഠികാട്ടി നൊമ്പരപ്പെടുത്തും . എന്നാല...