ഔട്സോർസിംഗ് !

                                                       (Edited)

 

സവിതയുടെ  കാലുകൾ  എന്നും കർമ്മനിരതമാകുന്നത്, വെളിപ്പിനെ എഴുന്നേറ്റുവീട്ടുവേലകൾ തീർത്ത് , ആഫീസിലേക്കു യാത്രയാകാനാണ്ഓഫീസ് ജോലികൾ  അവർക്കു സമയത്തിനു വീട്ടിലെത്താൻ അനുവാദം കൊടുക്കാറില്ലാവന്നു കഴിഞ്ഞാൽ  വീണ്ടും ജോലി,വീട്ടുജോലി.

 

"നീ എന്തിനായിങ്ങനെ കഷ്ടപ്പെടുന്നത്? എനിക്ക് കുഴപ്പമില്ലാത്ത ശമ്പളമുണ്ട്നമുക്കും മോനും കഴിയാനതുപോരേ ?," ഭർത്താവ്  സോമൻ പിള്ള ഇടയ്ക്കിടയ്ക്ക് ചോദിക്കും.

 

 പന്ത്രണ്ടാംക്ലാസ്സുകാരൻ  മകനും   ," അമ്മയെന്തിനാ   ഇങ്ങനെ ജോലിക്കു പോകുന്നെ ? അച്ഛൻ പറഞ്ഞില്ലേ  വീട്ടിലിരുന്നോളാൻ," എന്നു  പറയാറു പതിവാണ്‌.

 

 സോമൻ പിള്ള സർക്കാരിൽ ഒരു  ഉന്നതശ്രേണിയേ  അലങ്കരിക്കുന്നു. അതുകൊണ്ടുതന്നെ  അവരെ നന്നായി കാക്കാനുള്ള വരുമാനവും വീട്ടിലണയുന്നുണ്ട്. പക്ഷെ സവിതയുടെ സമയം അപഹരിക്കുന്നത്  ഒരു  അമേരിക്കൻ സ്വകാര്യ  കമ്പനിയും

 

 ഔട്സോർസിംഗ് പിള്ളാരെ അഭ്യസിപ്പിക്കുന്ന  ചുമതലയവർക്കാണ്. രാവിലെ വീടിനോടു വിട  പറഞ്ഞാൽപിന്നെ വളരെ വൈകിയേ  വീട് കാണാൻ പറ്റുകയുള്ളു . പിള്ളയുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യവും  സ്വന്തം സമയവും പണയംവെച്ചുള്ള  പണം വേണ്ടാ.  

 

ഒരുദിവസം ശരിക്കും സവിതയെ  പനി കയറി  ആക്രമിച്ചുഅടിപ്പെട്ടുപോയി. ഉടനെതന്നെ അവർ ആശുപത്രിലെ  ആൻറിബയോട്ടിക്സിൻറെ  സൗഹൃദം തേടിആഫീസ് വീണ്ടും അവരെ  കൈകൊട്ടി വിളിച്ചു

ഇപ്രാവശ്യം അല്പം ഗൗരവത്തോടെ   സോമൻ  പിള്ള പറഞ്ഞു, " സവിതയിനിയും ജോലിക്കു പോകുന്നില്ല. റിസൈചെയ്തേക്കൂ. കോമ്പൻസേഷൻ ഉണ്ടെങ്കിൽ കൊടുത്തേക്കാം."

 

അദ്ദേഹം കാറിന്റെ താക്കോലെടുത്തു  കൈവശം വച്ചു.

അവർ പറഞ്ഞു," ഒരുപാടുപേർക്കു ഞാൻ ജോബ്  ഔട്സോഴ്സു ചെയ്യുന്നുണ്ട്, അവരെ ട്രെയിൻ ചെയ്യുന്നുണ്ട്പാവങ്ങൾ ജീവിച്ചുപോട്ടെ . പിന്നെ ...," എന്ന് പറഞ്ഞവർ  നിർത്തി.

 

"പിന്നെ ?" സോമൻ പിള്ള ചോദിച്ചു.

 

"പദ്മിനിക്കിപ്പോൾ നല്ല കഷ്ടമാണെന്നു ഞാനറിഞ്ഞുഭർത്താവു മരിച്ചശേഷം  ബുദ്ധിമുട്ടിയല്ലേ അവർ ജീവിക്കുന്നത്അവരുടെ മോനു ജോലി കൊടുക്കാമെന്നു ഞാൻ വാക്കു  കൊടുത്തു .   വർഷം  കഴിഞ്ഞാൽ അവൻറെ  ഡിഗ്രി പൂർത്തിയാകും. അതുംകൂടി കഴിഞ്ഞാൽ ഞാൻ വീട്ടിലിരിക്കാം.  പിള്ളയ്ക്കവർ അയാളുടെ യൗവനത്തിലേയ്ക്കൊരു ടിക്കറ്റെടുത്തുകൊടുത്തു." 

 

പദ്മിനി പിള്ളയുടെ പഴയ കാമുകിയാണെന്നുള്ളത്  സവിതയറിഞ്ഞതെങ്ങിനെയെന്നുള്ള  ചോദ്യചിഹ്നം  അയാളുടെ മനസ്സിൽ പൊന്തിവന്നു . പിള്ളയുടെ നാവകത്തു പോയിസവിത താക്കോൽ വാങ്ങി പുറത്തേക്കും.

 

 

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!