സുഹൃത്ത്!
(Checked)
(കുറുങ്കഥ)
കേശവ്, കുറെ നാളായി ജർമ്മനിയിൽ റിസേർച്ചു ചെയ്യുന്നു. അവിടെ അയാൾക്കൊരു സുഹൃത്തുണ്ട്. ജർമ്മനിക്കാരൻ ഹെൻറി. അയാൾക്ക് നാടൻമേള, കല എന്നിവയെക്കുറിച്ചുA പഠനം നടത്തണം,കേരളം കാണണം. അതുകാരണം കേശവ് ഹെൻറിക്കൊപ്പം നാട്ടിൽ വന്നു. പലസ്ഥലങ്ങളിലുംപോയി. മേളകൾ കണ്ടു. ഇന്ത്യൻ കലകൾ പ്രത്യേകിച്ചു കേരളീയ കലകൾ കാണാനുള്ള അവസരം കേശവ് ഹെൻറിക്കൊരുക്കി കൊടുത്തു.
അന്നൊരു ദിവസം അമ്പലത്തിൽ ഉൽസവം കാണാൻ കൂട്ടുകാർ രണ്ടുപേരുംകൂടി പോയി. അവിടെ പല ചടങ്ങുകളും അരങ്ങിലും അല്ലാതെയും ആടുന്നുണ്ട്. അപ്പോളതാ കുറെപ്പെണ്ണുങ്ങൾ വലിയരീതിയിലൊരുങ്ങി കൈയിൽ കത്തിച്ചനിലവിളക്കുമായി നില്ക്കുന്നു. അതു കണ്ടപ്പോൾ സായിപ്പിനു വലിയ കൗതുകം.
കേശവിനോട്,”ഈ പെണ്ണുങ്ങളെല്ലാം നല്ല സുന്ദരികളാണല്ലോ. നന്നായി മേക്കപ്പ് ചെയ്തിട്ടുണ്ടല്ലോ! ആ പച്ചസാരിക്കാരിയെ എനിക്ക് നന്നായി പിടിച്ചു. അവളെ എൻ്റെ പാർട്ണർ ആക്കിയാലോ? നീ ഒന്നു സഹായിക്കുമോ? എനിക്ക് ഇൻഡ്യൻ ഗേൾസിനെ ഇഷ്ടമാണ്.”
ചിരിച്ചുകൊണ്ടു കേശവ് “എടാ! ഹെൻറീ, നീ ‘ഗേ’ യായിമാറും.അതെല്ലാമാണുങ്ങളാണ്.*ഇതൊരു നേർച്ചയാണ്. അതേക്കുറിച്ചുഞാൻ ഡീറ്റെയിലായിട്ടു പിന്നീടു പറയാം.”
*ചവറയിൽ കൊറ്റംകുളങ്ങരക്ഷേത്രത്തിൽ ആണുങ്ങൾ ഇഷ്ടകാര്യ സിദ്ധിക്കായി സ്ത്രീവേഷം കെട്ടുന്ന ഒരു വഴിപാടുണ്ട്.
Comments
Post a Comment