അങ്കിതിൻറെ കളിപ്പാട്ടം!

 



 ഞാൻ ചാന്ദിനി,  ഞാൻ ഇതാ ഒരു കഥ പറയാണ് പോകുന്നു.  അഞ്ജനാപുത്രനെന്നു ഞാൻ വിളിക്കുന്ന രണ്ടരവയസ്സുകാരൻ  കുഞ്ഞിനെ അവർ, അഞ്ജനയും ജഗദീഷും വിളിക്കുന്നത് മുന്നു.  മുന്നുവുമുണ്ടാകും അമ്മയ്ക്കു കൂട്ടായി, അവളുടെ ജോലിസ്ഥലത്തേയ്ക്ക്. അംഗനവാടിയിൽ വിട്ടുതുടങ്ങിയിട്ടില്ല.  ജോലിസ്ഥലം! മറ്റൊരു വീട്.  സ്വന്തം വീട്ടിൽനിന്നും ആ വീട്ടിലേക്കു  രാവിലെ കടന്നുചെന്നാൽ പിന്നെ അഞ്ചുമണിയാകും അവൾ   വീണ്ടും വീടു കാണാൻ.  പണിയായുധങ്ങൾ കൈയിലെടുത്ത് ജോലികളുടെ ഒരു കുന്നുതന്നെ താണ്ടിയാണവൾ നേരം വൈകിക്കുന്നത്‌. ഈ സമയമത്രയും മുന്നു   ചിലപ്പോൾ  അമ്മ കഴുകി അടുക്കി വച്ച പാത്രങ്ങളെടുത്തു തട്ടിക്കളിക്കും, അല്ലെങ്കിൽ അമ്മയുടെ ഉടുപ്പ്   അവൻറെ  സുരക്ഷാപ്പിടിയാക്കിമാറ്റി, അതിൽ തൂങ്ങി  ചിണുങ്ങി നടക്കും.   ചിലനേരം അവൻ  മുറ്റത്തെ മണ്ണുവാരിയന്ത്രമായി മാറും. ഇതെല്ലാം അഞ്ജനയ്ക്ക്  ഇരട്ടിപ്പണി സമ്മാനിക്കുമെങ്കിലും  അവൾ അതെല്ലാം വീണ്ടും വേണ്ടപോലെചെയ്യുന്നു. 


ചിലസമയം ആ വീട്ടിലെ അങ്കിത്   അവിടെവിടെ അശ്രദ്ധമായി ചേറിയിട്ടിരിക്കുന്ന കളിപ്പാട്ടങ്ങളിൽ  മുന്നു ആനന്ദം കണ്ടെത്തും.  അഞ്ജനയുടെ കണ്ണിൽപ്പെട്ടാൽ ഓടിവന്നു വാങ്ങിവയ്ക്കും. അപ്പോൾ കുട്ടി കരച്ചിലിൻറെ  അടവെടുക്കും. ഒരുവിധം അവനെ പുറത്തുകൊണ്ടുപോയി കാക്ക, ചക്ക, പൂച്ച,  പൂമ്പാറ്റ,  തുടങ്ങിയ  കൗതുകവസ്തുക്കളുടെ  സഹായം സ്വീകരിച്ചു  സ്വസ്ഥമാക്കും . 


ഇനി നമുക്ക്  രണ്ടു വീട്ടുകാരെയും  പരിചയപ്പെടാം.  അഞ്ജനയുടെ ഭർത്താവ് കൂലിപ്പണിക്കാരൻ,  എല്ലാദിവസവുമൊന്നും പണികിട്ടിയെന്നുവരില്ലാ. ഒരു ഒറ്റമുറി ഫ്ലാറ്റിന്റെ അനുഗ്രഹത്താൽ മഴയും വെയിലും കൊളളാതെ  ദിവസങ്ങൾ കടന്നുപോകുന്നു.  പക്ഷെ അതിന്റെ തിരിച്ചടവ് കഴിഞ്ഞ്  കൈയിൽ കിട്ടുന്ന പൈസയ്ക്കു വലുപ്പം കുറവാണ്.    അതിനാൽത്തന്നെ  ജഗദീഷു സകല ജോലിയേയും പ്രിയതരമാക്കുന്നു


ഇനി  നമുക്ക് അങ്കിതിന്റെ വീട്ടിലേക്കൊന്നു പോകാം.  അങ്കിത്, ചേച്ചി, അച്ഛൻ, അമ്മ, അമ്മൂമ്മ ഇത്രയുംപേരെ ആ വീട് സംരക്ഷിക്കുന്നുണ്ട്. സലില-അമ്മ, സനൽ-അച്ഛൻ,  വലിയ ഓഫീസുകളിൽ ജോലി. കുട്ടികൾക്ക്‌ മൂന്നുമണിവരെ സ്കൂളുതന്നെ  അഭയം.  അങ്കിത്  മൂന്നാം ക്‌ളാസിൽ, ചേച്ചി ഒൻപതിൽ.  അ ങ്കിതിനു വീട്ടിൽ കളിപ്പാട്ടങ്ങളുടെ ഒരു പ്രളയമാണ് , കാരണം ചേച്ചി, നികിതയെ സന്തോഷിപ്പിച്ചിരുന്ന കളിസാധനങ്ങളുടെ ഉടമസ്ഥാവകാശവും ഇപ്പോൾ  അവനുതന്നെ.  പുസ്തകങ്ങളും 'സ്‌ക്രീനുകളുമാണ് ചേച്ചിക്കു കൂട്ടുകാർ, അവർ അവൾക്ക്   എവിടെയും പോകാൻ അനുവാദം കൊടുക്കാറില്ല.


പലനാളുകളിൽ  കരഞ്ഞും വിളിച്ചും  വഴക്കിട്ടു ഒരു പ്രത്യേക  കാറിനുവേണ്ടി .  ഒരുദിവസം നല്ലവിലയുള്ള  ' ലംബോർഗിനി'യുടെ  ആ  കളിക്കാറ്  വീട്ടിലെ അന്തേവാസിയായി. കുറേനാളുകൾകൊണ്ടേ   അങ്കിത് അതു അതിൻറെ നിർബന്ധത്തിലായിരുന്നു. അതുകാരണം അങ്കിതിന്   ജീവനെക്കാളും ഉപരിയായി മാറി കാറ്.  കൂടാതെ പുതുമ മാറാൻ സമയയവുമായിട്ടില്ലല്ലോ, അശ്രദ്ധ  കാണിക്കാൻ .  എന്നാൽ  അന്ന്  സ്കൂളിലേക്കുള്ള തിരക്കിനിടയിൽ അവൻ കാറ്  *അലങ്കാരമൺപാത്രഅലമാരയിലേക്കു വച്ച്,  സ്കൂളിൽ പോയി. അലമാരയുടെ കതകടക്കാൻ മറന്നു. അഞ്ജനാപുത്രൻറെ  കണ്ണിലതുടക്കാതിരിക്കില്ലല്ലോ.  ഓ ടിച്ചെന്നെടുത്തു, വലുപ്പംപോലെ ഭാരവുമുള്ള സാധനം അവൻറെ  കൈലിരിക്കാൻ കൂട്ടാക്കിയില്ല, താഴേക്കു ചാടി, പൊട്ടി ,   എല്ലുകളൊക്കെ മുറിഞ്ഞു, കളികളിൽനിന്നും അതു  വിടപറഞ്ഞു.   പെട്ടെന്നുവന്ന കോപം അഞ്ജനയുടെ വിവേകത്തെ കീഴടക്കി, പ്രായംപോലും നോക്കാതെ 'അമ്മ കുഞ്ഞിനെ  അടിക്കുകയും വഴക്കുപറയുകയും ചെയ്തു.


ബഹളം കേട്ട് അമ്മൂമ്മ വന്നു നോക്കി, എന്ത് പറയാൻ! എങ്കിലും കഞ്ഞിനേ  ശിക്ഷിച്ചതിന്  അഞ്ജനയ്ക്കു   ശകാരവർഷം സമ്മാനിക്കാതിരുന്നില്ല,  "തിരിച്ചറിവില്ലാത്ത കുട്ടി, അതിനെ ഇത്രയും ശിക്ഷിക്കാമോ? പാവം കുഞ്ഞ്." 


  അവർക്കനുകമ്പയാണു തോന്നിയത്‌.  ചെറുമകൻറെ  സഹനശേഷി എങ്ങനെയായിരിക്കുമെന്നൂഹവുമില്ല.  അവർക്കതിൻറെ   കുറവ് നികത്താൻ  സ്വന്തമായി അത്രയ്ക്കുള്ള  പൈസയുമില്ല. 


അഞ്ജനയ്ക്ക് ആകെക്കൂടി   സങ്കടമോ,നിരാശയോ, ഭയമോ ഒക്കെ, അത്  അവളെ വലയംചെയ്തു,"എന്തുചെയ്യും?വാങ്ങാൻ പറ്റുന്ന വിലയാരിക്കില്ല,   ആ കൊച്ചു വന്നു ബഹളമുമുണ്ടാക്കും. അവർ ജോലിയിൽനിന്നും പറഞ്ഞു വിടുമോ?" അവൾക്കു സംശയമായി.  വലിയതായി വിതുമ്പുന്നകുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്, അവൾ ജോലിയിൽ മുഴുകി. 


മൂന്നരമണിയായപ്പോൾ  അങ്കിതെത്തി. അഞ്ജനയ്ക്കു  നെഞ്ചിടിക്കാൻ തുടങ്ങി. അവൻ നേരെ കാറെടുക്കാൻ ഓടി.  പക്ഷെ കാറവിടെയില്ല. അവൻ ഒച്ചവെച്ചു കരയാൻ തുടങ്ങി. അഞ്ജനയ്ക്കു   അവനോടു കാര്യം പറയാൻ ഭയം. 


അമ്മൂമ്മ വന്നവനെ തലോടിക്കൊണ്ട്, "മോനെ,  ആ  മുന്നുവില്ലേ, അവൻ കൊച്ചുകുഞ്ഞല്ലേ,  നിൻറെ  കാറു   കണ്ടപ്പം അവനു വലിയ . അവൻ ആ  കാറൊന്നു നോക്കാനെടുത്തു. ആ കുഞ്ഞിക്കൈയിൽ  അതൊതുങ്ങിയില്ല, താഴെവീണു പൊട്ടി." 


ഒരു പൊട്ടിത്തെറി  പ്രതീക്ഷിച്ചു  നിന്നു  അവ ർ. പക്ഷെ   അങ്കിത് ഒന്നും മിണ്ടിയില്ല, അമ്മൂമ്മയ്ക്ക് വിഷമമായി, അവനെന്താ ചെയ്യാൻ പോകുന്നതെന്നു ചിന്തിച്ചു അസ്വസ്ഥയായി അവർ.


അതാ അവൻ   അവരെ ഞെട്ടിച്ചുകൊണ്ട്   അഞ്ജനാപുത്രനെ കൈപിടിച്ചു കൊണ്ടുപോയി കുറെ പൂക്കളും കളിപ്പാട്ടങ്ങളും ബലൂണുകളും ഒക്കെ  കൊടുത്തു. അവൻറെ  അലമാരയിൽ നിന്നും പണ്ടത്തെ നല്ല ചെറിയ ഉടുപ്പുകളും പെറുക്കി അവനു  കൊടുത്തുവെന്നുതന്നെയുമല്ല, മുന്നുവിനെ അതിൽനിന്നും ഏറ്റവും നല്ലതു   ധരിപ്പിക്കണമെന്നു നിർബന്ധം പിടിയ്ക്കുകയും ചെയ്തു.  അമ്മൂമ്മയുടെ ഫോൺ വാങ്ങി അവൻ കുട്ടിയുടെ ഫോട്ടോ എടുത്ത്, "അമ്മൂമ്മേ! ദാ ഈ പടം  നോക്കൂ ഈ വേഷത്തിൽ നല്ല  സുന്ദരനാണവൻ,അല്ലേ! 


" ചേച്ചിയും ( ട്യൂഷൻ  കഴിഞ്ഞു വൈകിയേ വരുകയുള്ളു) അമ്മയും അച്ഛനും വരുമ്പോൾ അവരെ ഫോട്ടോ കാണിക്കണം  എന്നു തീരുമാനിച്ചു.  



*അലങ്കാരമൺപാത്രം= Crockery


Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!