പകൽപ്പൂരം!

  


മംഗലക്കര ഗ്രാമത്തിലെ കൊച്ചു ശിവക്ഷേത്രം, കിഴക്കോട്ടു ദർശനമായി നിൽക്കുന്നു. മുന്നിൽ ടാറിട്ടപാത, ഇടതുവശം ഒരു ഇടവഴി, അൽപ്പംഇടുങ്ങിയത്. വലതുവശം വിശാലമായ പറമ്പ്. കുറച്ചു നീങ്ങി ഒരു വലിയകുളം. പിറകുവശത്തായി ഒരു ചെറിയപൂന്തോട്ടം. അതിനപ്പുറം നിറയെ പാടവും ഇരുവശവും തെങ്ങിൻതോപ്പും.  തലയിൽ മുത്തുകളാൽ അലംകൃതമായ മുടിപ്പിന്നുകുത്തി തെങ്ങുകൾ ഒരുമയോടെ പരസ്പരം സംവദിച്ചു നിൽക്കുന്നു. അവരുടെ വാസസ്ഥലത്തിന്റെ അരികെയുള്ള  വയൽവരമ്പുകളിൽക്കൂ ടെ ക്ഷേത്രത്തിലേക്കു     പോകുന്നസ്‌ത്രീകളെ കുറിച്ചെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് കേരങ്ങൾ. 


കുളം ആ ഗ്രാമത്തിലെ ഒരു സമ്മേളന സ്ഥലംകൂടിയാണ്. കുളത്തിൻറെ   വലിയപടവുകളിൽ എത്താൻ സൗകര്യപ്പെടുന്ന ഗ്രാമവാസികളെല്ലാം ഒത്തുകൂടി ധാരാളംകാര്യങ്ങൾ  ചർച്ചചെയ്യാറ് പതിവുണ്ട്.


 ഉത്സവങ്ങൾ, കളികൾ, കലകൾ എന്നിവയുടെ മത്സരങ്ങൾ, വായനശാല, എന്നിവയുടെ നടത്തിപ്പുകാര്യം  കുളക്കരയിൽ പൊന്തിവരും, ചർച്ചകളിൽ കടന്നുകൂടും,  അവയെല്ലാം വിജയികളായി തിരിച്ചുപോകും.


ഈ  വർഷത്തെ ഉത്സവം കെങ്കേമമായി നടത്താൻ കുളക്കടവിൽ  തീരുമാനമായി. മേളദിവസം പകൽപ്പൂരത്തിൻ്റെ താലപ്പൊലിക്ക്  കുട്ടികൾ നിരന്നു നിൽക്കുന്നു. ആന, അമ്പാരി, കെട്ടുകാഴ്ചകൾ എല്ലാം ഭംഗിയിൽ തയ്യാർ.  ധാരാളം ആളുകൾ വന്നുചേർന്നിട്ടുണ്ട്. 

 

ക്ഷേത്രത്തിൻ്റെ  അയൽഗ്രാമത്തിലെ  ഒരുകുടുംബം പകൽപ്പൂരം കാണാൻ ക്ഷേത്രത്തിലെത്തി. അവരുടെമകൾ ഏഴുവയസ്സുകാരികനിക  താലപ്പൊലിപ്പിള്ളേരുടെ വരിയിൽ സ്ഥാനമുറപ്പിച്ചു. അവളുടെ പൂക്കൾ കുറവെന്ന് അവൾക്കുതോന്നി. അവൾ പതിയെ ക്ഷേത്രത്തിന്റെ പിറകിൽപ്പോയി പൂക്കൾ നുള്ളാൻതുടങ്ങി. മഞ്ഞയിൽ  കറുപ്പുപുള്ളിപതിപ്പിച്ച കുപ്പായമിട്ടൊരു തുമ്പി അതാ ഒരുപൂവിലിരുന്നു തേൻ നുകരുന്നു. അവൾ അതിനെപ്പിടിക്കാൻ പിറകെപോയി. അതുചാടിച്ചാടി മുന്നോട്ടുപോയി. അതിൻറെ  പിറകെപോയിപ്പായി അവൾ വളരെ ദൂരത്തായി. പകൽപ്പൂരക്കാഴ്ചയിൽ മുഴുകിനിന്ന മാതാപിതാക്കൾ അറിഞ്ഞില്ല മകൾപോയത്. 


താലപ്പൊലി തുടങ്ങാൻ അറിയിപ്പു വന്നു, കനികയെക്കാണാനില്ല. ആകെ വെപ്രാളമായി.എല്ലായിടവും അച്ഛനമ്മമാർ തിരക്കി കണ്ടില്ല. കൂട്ടുകാരെയും ബന്ധുക്കളെയും അറിയാവുന്നയെല്ലാവരെയും വിളിച്ചു. ഒരുവിവരവുമില്ല.  അവർ പോലീസ്ആസ്ഥാനത്തെത്തി പരാതിനൽകി. എല്ലായിടവും തെരഞ്ഞു, കണ്ടില്ല. എല്ലാരീതിയിലും തെരഞ്ഞു, കണ്ടില്ല.


 ഒരു ട്രാഫിക് സിഗ്നലിൽ വാഹനവ്യൂഹം പച്ചലൈറ്റിനു വേണ്ടി കാത്തുകിടക്കുന്നു.  ഒരുകാറിൽ ഒരുകുട്ടി സീറ്റിൽ ഉറങ്ങുന്നു. രണ്ടാണുങ്ങൾ മുൻസീറ്റിലിരിപ്പുണ്ട്. തൊട്ടുവശത്തായി നിന്ന കാറിലെപ്പയ്യന്മാർ കണ്ടു. രണ്ടാണുങ്ങൾമാത്രം, ഒരു പെൺകുട്ടി ഉറക്കത്തിൽ, എന്തോ ഒരു പന്തികേടു തോന്നി, അവർ നിരീക്ഷിച്ചു കൊണ്ടിരുന്നു. സിഗ്നലുമാറിയതും കുട്ടിയുള്ള കാർ ഇടയിൽക്കൂടിയൊക്കെക്കയറി  തിരക്കുപിടിച്ചു വിട്ടുപോയി. പയ്യന്മാർ  പിന്തുടർന്നു. കുറെയോടിയപ്പോൾ മുൻപിലോടിയകാറിൻറെ    പെട്രോൾ തീർന്നു. അതും എവിടെനിന്നോ  മോഷ്ടിച്ചതായിരുന്നു. പയ്യന്മാർ പിന്തുടർന്നതുകാരണം  പെട്രോൾ ഒഴിക്കാൻ പറ്റിയില്ല. പമ്പിൽ കയറിയാൽ പ്രശ്നമാകും. പയ്യന്മാർ എത്തുംമുൻപ് വേഗമൊരിടവഴി കയറി കുട്ടിയെ അവർ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക്‌    എറിഞ്ഞു, കാട്ടിൽക്കൂടെ  ഓടി. അപ്പോഴേക്കും പയ്യന്മാർ അവിടെയെത്തി  തോക്കുപയോഗത്തിലാക്കാൻ  അവർക്കു കഴിയുമുന്നേ,അവരെ പിടികൂടി. അതുകാരണം പയ്യന്മാർക്കു ജീവൻ നഷ്ടമായില്ല. പോലീസിനെ വിവരമറിയിച്ചു, മയക്കുമരുന്നിൽ  മയങ്ങിക്കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. 


അവയവ കച്ചവടത്തിനു കുട്ടികളെയെത്തിക്കുന്ന ഇടനിലക്കാരായിരുന്നു, കുട്ടിയെകൊണ്ടുപോയവർ. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളോ മാതാപിതാക്കളിൽ നിന്നും അബദ്ധത്തിൽ അകലുന്നകുട്ടികളോ ലക്‌ഷ്യം. ഗ്രാമപ്രദേശമാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അവിടെയാകുമ്പോൾ സി.സി.ടി.വി. ഇല്ലല്ലോ.   അവർ എവിടെനിന്നെങ്കിലും ഒരുകാർ മോഷ്ടിക്കും. ആളു കൂടുന്ന ഉത്സവസ്ഥലത്തും, വിവാഹസ്ഥലത്തും ഒക്കെപ്പോയി സൗകര്യത്തിനു കുട്ടികളെ കണ്ടാൽ സ്നേഹംഭാവിച്ച് അവർക്കിഷ്ടമുള്ള സാധനം  വാങ്ങിക്കൊടുക്കാമെന്നുംപറഞ്ഞ്  കാറിൽക്കയറ്റും. 


അന്നവർ കാർദൂരെയിട്ടിട്ട്  ക്ഷേത്രത്തിലേക്കു  നടന്നുവരുകയായിരുന്നു. തരത്തിനു ഏതെങ്കിലുംകുട്ടിയെക്കിട്ടിയാൽ വിദഗ്ധമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻവേണ്ടി. ചുറ്റും നടന്നുനോക്കി. അപ്പോൾ  കനികയെ പൂന്തോട്ടത്തിൽ കണ്ടു. ധാരാളം പൂക്കൾ കൊടുക്കാമെന്നുംപറഞ്ഞു കൂടെക്കൂട്ടി. ചെന്നൈയിൽ വൻപാർട്ടിയുടെയടുത്ത് എത്തിച്ച്‌, തുക കൈപ്പറ്റി,  തിരികെവന്ന്  കാർ എവിടെയെങ്കിലും ഉപേക്ഷിക്കും. പിടിക്കാതിരിക്കാൻ  എല്ലാപഴുതുകളും അടയ്ക്കും. ബിസിനസ് ആണെന്നും പറഞ്ഞു സമൂഹത്തിൽ  മാന്യന്മാരെപ്പോലെ ജീവിക്കുകയും ചെയ്യും.  


Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!