ഒരു കൃഷിക്കാര്യം!
ദാമോദരൻ രാവിലെ ഒരു കട്ടൻകാപ്പിയൊക്കെ കുടിച്ച് തന്റെ വീടിന്റെ മുൻപിലേക്കിറങ്ങി. അന്ന് ഞായറാഴ്ചയായിരുന്നതിനാൽ അയാളുടെ പെണ്മക്കളിലൊരാൾ, പാറു തിണ്ണയ്ക്കു ബഞ്ചിലിരുന്ന് അവരുടെ വളർത്തുനായ പപ്പിയെ കളിപ്പിച്ചുകൊണ്ടിരുന്നു. മറ്റവൾ മാളു ഒരുബുദ്ധിജീവികണക്കെ മരങ്ങളുടെ കണക്കെടുത്തുംകൊണ്ടിരുന്നു.
പുഴയോരത്തെ അമ്പാട്ടു വീട്ടിലെ പറമ്പു പണിക്കാരനാണയാൾ. തൊട്ടയല്വക്കമാണ് അമ്പാട്ടു വീട്.
പിള്ളേച്ചനങ്ങുന്നിന്റെ പ്രിയ പണിക്കാരൻ. പണി കുറവുള്ള ദിവസം വീടു ചായമടിക്കുന്നവരുടെ കൂട്ടത്തിൽ പോകും. ദാമോദരനു കൃഷിയൊന്നാമനും ജീവൻ രണ്ടാമനുമാണ് . പണിക്കായി ഇറങ്ങുന്നതിനു മുൻപേ ഒരുകട്ടൻകാപ്പിയൊക്കെ കുടിച്ച് സ്വന്തമായുള്ള ചെറിയകൃഷിസ്ഥലത്തു പോയി വിളനൽകുന്ന ചെടികളെ താലോലിക്കുക അയാൾക്കൊരു ഹരമായിരുന്നു.
രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിൻറെ അത്താണിയെന്നോ നട്ടെല്ലെന്നോ ഖജാൻജിയെന്നോ ഒക്കെ പറയാം. കാരണം ഭാര്യ, രത്ന തൻ്റെ അടുക്കളപ്പണിശാലയിൽ വിഭവങ്ങളുടെ ചേരുവകൾ രുചികരമാക്കാനുള്ള പരീക്ഷണത്തിലായിരിക്കും. കൂടാതെ ആ വീടൊന്നു നോക്കൂ, ചുറ്റുവട്ടമൊക്കെ എത്ര വൃത്തിയിൽ വച്ചിരിക്കുന്നു! ഒക്കെ രത്നയുടെ കരവിരുത്.
ദാമോദരൻ വയലിനു പകരം പറമ്പിൽ നെൽകൃഷിയ്ക്കു വളരാനിടം നൽകിയ പരീക്ഷണത്തിൽ വിജയം വരിച്ച കൂട്ടത്തിലാണ് . അയാളുടെ സഹവാസികളാണ് തൂമ്പ , കൂന്താലി, മൺവെട്ടി, വെട്ടുകത്തി, ഇത്യാദി. എന്തെങ്കിലും പറിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിൽ മൺവെട്ടി അയാളുടെ സഹായത്തിനെത്തിയിരുന്നു. ഇപ്പോൾ ഞാറുകൾ പറിച്ച് അകത്തിനടാൻ സമയമായി. ഞാറുകൾ കെട്ടുകളാക്കി മാറ്റിവച്ചു കൊണ്ടിരുന്നു.
അതാ വരുന്നു അമ്പാട്ടുവീട്ടിലെ ചെറുമകൻ അപ്പു. പിള്ളാച്ചനങ്ങുന്നിൻ്റെ മകളുടെ മകൻ. മകൾ രണ്ടാമത്തെ പ്രസവം പ്രമാണിച്ച് അമ്പാട്ടു വന്നതാണ്. അപ്പുവെപ്പോഴും ദാമോദരൻ്റെ വീട്ടിലേക്കോടിവരും, ആരെങ്കിലും തിരികെക്കൊണ്ടാക്കും. ഞാറ്റിൻകെട്ടുകൾ അപ്പുവിൻ്റെ കണ്ണിൽ പ്പെട്ടു. ഭാരമെങ്കിലും രണ്ടുകെട്ടുകൾ കൈയിലെടുത്തുകൊണ്ടുപോയി. എല്ലാവരുടേയും ശ്രദ്ധ ഓരോസ്ഥലത്തേക്കു ചേക്കേറിയിരുന്നതിനാൽ അപ്പു അവിടേക്കു വന്നതാരും കണ്ടില്ല.
അമ്പാട്ടെ പണിക്കാരി, കുട്ടിക്കു പാലുകൊടുക്കാൻ നോക്കിയപ്പോൾ അവനവിടെയില്ല. ദാമോദരൻറെ വീട്ടിൽ കാണുമെന്ന ഉറപ്പിനാൽ ജോലിക്കാരി ഓമന അവിടേക്കുപോയി.
"കുഞ്ഞെവിടെ, അപ്പു? അവൻ അമ്പാട്ടില്ലെങ്കിൽ ഇവിടെ ഉണ്ടാകാറുണ്ടല്ലോ."
" അയ്യോ കുഞ്ഞിവിടെ വന്നിട്ടില്ലല്ലോ." ദാമോദരൻ പറഞ്ഞു. എല്ലാവരും ചേർന്ന് അവനെ തിരക്കാൻ തുടങ്ങി. എവിടേയുമില്ല . ആകെ വിഷമമായി, ബഹളമായി. കുളത്തിലും പറമ്പിലുമെല്ലാം പരതി. കാണാനില്ല.
കുറച്ച് കഴിഞ്ഞപ്പോൾ പപ്പി ഒരുതരം സ്വൈര്യക്കേടു കാണിക്കുന്നു അവൻ ഓടി വരുന്നു, പോകുന്നു , അവൻ പാറുവിന്റെയും അമ്മുവിന്റെയും അടുത്തുവന്ന് കുരയ്ക്കും പോകും.ആരുമവനെ നോക്കുന്നില്ലെന്നു കണ്ടിട്ടാകണം അവൻ പാറുവിൻറെ ഉടുപ്പിൽ കടിച്ചു വലിക്കാൻ തുടങ്ങി. അവൾ അവൻറെ കൂടെ പോയി. അൽപ്പം അകലെ ഒരുപറമ്പിൽ അപ്പുവീണുകിടക്കുന്നു. ചോര ധാരയായി ഒഴുകുന്നുണ്ട്.
അപ്പു ഞാറ്റിൻ്റെ കെട്ടുമെടുത്ത് ഞാറുനടാൻ അവരുടെ വയലിലേക്കു പോയതാണ്. തലേ ദിവസം അപ്പൂപ്പൻ പിള്ളാച്ചനങ്ങുന്നു അപ്പുമോനെയും കൊണ്ടാണ് ഞാറുനടീക്കുവാൻ പോയത്. ഇപ്പോൾ അവൻ ഞാറുനടാൻ അവിടേക്കു പോകും വഴി ഒരു പാമ്പിനെ കണ്ടു. കൗതുകമായി, കയറിപിടിച്ചു, സംഭവിക്കേണ്ടതു സംഭവിച്ചു. കടി കിട്ടയപ്പോൾ ഒരു കല്ലിലേക്കു വീണു, പൊട്ടി, ചോര വാർന്നു, വീണു എഴുനേൽക്കാൻ വയ്യാതായി. ബോധം മറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പാറു ഉറക്കെ കരഞ്ഞുവിളിക്കാൻ തുടങ്ങി. കരച്ചിൽ ഫലം കണ്ടു. ആളുകൾ ഓടിയെത്തി.
ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി ആകെ ചുവന്നു തടിച്ചു, പക്ഷെ കടിയുടെ രണ്ടുമൂന്നു പാടുകൾ കൈയിൽത്തന്നെ കണ്ടപ്പോൾ ഡോക്ടർമാർക്ക് മനസ്സിലായി കാര്യം. വില മനസ്സിലാക്കികൊടുത്തുകൊണ്ടു നിമിഷങ്ങൾ, മണിക്കൂറുകൾ സലാമ് ചൊല്ലി പിരിഞ്ഞു. മുഖങ്ങളിലെല്ലാം ആകാംക്ഷയും വിഷമവും. നല്ല ചികിത്സതന്നെ കുഞ്ഞിനു കിട്ടി. എങ്കിലും ഡോക്ടർമാർ പറഞ്ഞു, " ഈ പ്രായം കുഞ്ഞിന് നല്ല ശ്രദ്ധ വേണം
ബോധംവന്നതിനുശേഷമാണവർ പറഞ്ഞത് ," ഞാറിലെല്ലാം ചെളി. പുഴേ കഴുകി നടാല്ലോ! അതിനാണ് അപ്പു പോയത്," അവൻ സ്വയം അപ്പുവെന്നുതന്നെ വിളിക്കുന്നു.
Comments
Post a Comment