സ്നേഹവീട്! കഥ (കുറുങ്കഥ)

(Checked)

 

(കുറുങ്കഥ)

 

ഒരു നല്ലചെറിയവീട്, മുത്തശ്ശൻ പണിയിച്ച സ്വനേഹവീട്.അച്ചു,അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി,  എന്നിവർ  ചേർന്ന് സ്വർഗ്ഗത്തേക്കാളാഭവനം സുന്ദരമാക്കി.ഏകത്വച്ചിരാതുകൊളുത്തിവച്ച് ദിവസങ്ങളെയെല്ലാം ഹോളിക്കുതുല്യമാക്കിയിരുന്നു.

 

തോഷ മയൂകങ്ങൾ  വീട്ടിൽ നൃത്തമാടി, നന്മയുടെ രവങ്ങൾ ഉയർന്നുപൊങ്ങി.

 

സ്നേഹമാം സ്നേഹത്താൽ തെളിച്ചദീപം, വെളിച്ചം പരത്തി വിളങ്ങിനിന്നു. ഒരുദിവസം വീട്ടിലെ വിളക്കൊരെണ്ണം പൊലിഞ്ഞു, മുത്തശ്ശൻ പെട്ടെന്നു യാത്രാമൊഴി ചൊല്ലിപ്പോയി.

 

മുത്തശ്ശൻ്റെ പെൻഷൻ മുത്തിയിലെത്തിയപ്പോൾ മെലിഞ്ഞുപോയി. വ്യത്യാസപ്പെട്ടോ വീടിൻ വ്യവഹാരങ്ങൾ?  സ്നേഹം വറ്റുന്നുണ്ടോ? മങ്ങലുണ്ടോ? കാണികൾക്കല്പം സംശയമായി.

 

അതെ, മമതാവിളക്കണയുന്ന  ലക്ഷണം വാതിലിൽകൂടി വരുന്നുണ്ട്. വാഗ്വാദക്കാറ്റു പറന്നുവന്നു. വിളക്കിലെ ദീപം മങ്ങുന്നു, അതിലെ സ്നേഹം കുറയുന്നു. വിഷവാക്കിൻ സൂര്യതാപക്കൊള്ളി  അന്തരീക്ഷവായുവെ വേവിക്കുന്നു. സ്നേഹവീടിപ്പോൾ മൂകവീടിൻ്റെ രൂപം ധരിച്ചു.

 

ദൂരത്തൊരുവീടു മകനെ ക്ഷണിച്ചു. ഇമ്പമായ് കുടുംബം അങ്ങോട്ട് നീങ്ങി. സ്വാതന്ത്ര്യം നന്നായാഘോഷിച്ചു. ഒറ്റയ്ക്കായ അമ്മയുടെ കിളിക്കൂട്ടിൽ ഒച്ചയ്ക്കു നന്നേ ദൗർലഭ്യം.

 

കാക്കകൾ, തത്തകൾ, കുടുംബക്കാരായി. നിത്യവും കാക്കയ്ക്കും തത്തയ്ക്കും മൃഷ്ടാന്നം കിട്ടി.

 

കൊഞ്ചും പിഞ്ചുപൈതലാം പൗത്രനൊത്തുള്ള മധുരമുള്ള ഓർമ്മകൾ ബാക്കിയായി. മുത്തിയുടെ ഹൃത്തടത്തെ മൗനമഞ്ഞുമൂടി. വൃദ്ധമിഴികളിൽ  നീർ നിറഞ്ഞു. ആരോഗ്യമല്പം പിണക്കം കാട്ടി. ഫോണുമായി സൗഹൃദം കുറഞ്ഞുവന്നു. അതിൻ്റെ പള്ള കാലിയായാൽ മുത്തി കൃത്യമായി നിറയ്ക്കാൻ മടിക്കുന്നു. സമയത്തിൻ്റെ മനസ്സിലും മയ്യൽകേറി. അതു കർമ്മം പൂർത്തിയാക്കി സ്ഥലംവിട്ടുകൊണ്ടേയിരുന്നു

 

പലപ്പോഴും അച്ചു  മുത്തിയെക്കാണാൻ ആഗ്രഹംകാട്ടി. മകൻ വല്ലപ്പോഴുമവനെ കൊണ്ടുപോകും. മരുമകൾ അകലത്തിൽത്തന്നെനിന്നു. അന്നവൻ വാശികാണിച്ചു, " എനിക്കിപ്പോൾ മുത്തിയെ കാണണം."  ഗത്യന്തരമില്ലാതെ അച്ചുവിനേയും കൊണ്ട്  സുനീഷ് അവിടെയെത്തി. ”കാറിൻ്റെ ശബ്ദം കേട്ടാൽ വരാന്തയിൽ കാവൽനിൽക്കുന്ന അമ്മ പിണങ്ങിയോ?” അയാൾ ചിന്തിച്ചു.

 

അകത്തു നിലത്തായി കിടക്കുന്നു അമ്മ, ചുറ്റും രക്തമൊഴുകി, പരന്നു. കാലുതെറ്റി തലയിടിച്ചു വീണതുപോലെ. സ്വന്തം രക്തം, മകൻ സ്ഥലത്തില്ലായിരുന്നല്ലോ ആശുപത്രിയിലെത്തിക്കാൻ. അവൻ എന്തുചെയ്യുമെന്നറിയാതെ തലയിൽ കൈവച്ചവിടെയിരുന്നുപോയി. മിഴികൾ പെയ്തുതുടങ്ങി. പെട്ടെന്ന് മൂക്കിൽ വിരൽ വച്ചുനോക്കി,  ശ്വാസമില്ലെന്നു തോന്നി. അടുത്ത സുഹൃത്തായ  ഡോക്ടറെ വിളിച്ചു. "വൈകിപ്പോയി, സുനീഷേ. ഇനി ഒന്നും ചെയ്യാനില്ല."

 

 

 

              

 

 

 

Comments

Popular posts from this blog

അവൾ സുധീര!

അങ്കിതിൻറെ കളിപ്പാട്ടം!

സുഹൃത്ത്!