ഒരു ഫീനിക്സ് പക്ഷി!
‘നീറ്റ്’ ൻ്റെ റാങ്കിനെ പിടിച്ചുകെട്ടാൻവേണ്ടി ജനലിൽ കാൽ കയറ്റിവച്ച് പഠിക്കുകയായിരുന്നു അനഘ. പഠിച്ചുപഠിച്ച് മടുപ്പു തഴുകിയവളെ. കാരണം അവൾ മാതാപിതാക്കളുടെ ആഗ്രഹപൂർത്തിക്കുവേണ്ടി പഠിക്കുന്നുവെന്നേയുള്ളു.
പുസ്തകം അടച്ചുവച്ചപ്പോൾ അവളുടെ മനസ്സവളെയൊന്നു വിലയിരുത്താൻ തുടങ്ങി,“ ‘അനഘ’ എൻ്റെ പേര്. അർത്ഥം, പാപമില്ലാത്തവൾ, ആണോ,ഞാൻ പാപമൊന്നും ചെയ്തിട്ടില്ലാ? ഉണ്ടല്ലോ. അച്ഛനമ്മമാരറിയാതെ കൂട്ടുകാരൊത്തു ഞാൻ സിനിമകാണാൻ പോകുന്നുണ്ട്, അല്പം മദ്യപാനവും വശമാക്കിയിരിക്കുന്നു. പിന്നെ മറ്റുചിലതും ഉണ്ടല്ലോ. അതു പാപമാണോ? അല്ല. എൻ്റെ ഇഷ്ടം ഞാൻ ചെയ്യുന്നു. ഗീതയിൽ പറഞ്ഞിട്ടുണ്ടല്ലോ, മറ്റുള്ളവരുടെ കാര്യം ചെയ്യുന്നതിലും നല്ലത് അവനവൻ്റെ കാര്യം ചെയ്യുന്നതാണെന്ന്. നിങ്ങൾ പറഞ്ഞേക്കാം അതു ഡ്യൂട്ടിയെക്കുറിച്ചാണെന്ന്. മണ്ണാംകട്ട! തങ്ങളുടേതായ ഇഷ്ടത്തെക്കുറിച്ചാണത്.” അങ്ങനെ ചിന്തകളവളിൽ കുട്ടികൾ വരിയിൽ നടക്കുന്നതുപോലെ വന്നുകൊണ്ടിരുന്നു.
പെട്ടന്നു ജനലിലൊരനക്കം കേട്ടു, പൊങ്ങിനോക്കിയപ്പോൾ ഒരുസുന്ദരി. “അയ്യോ! യെക്ഷിയെങ്ങാനുമാണോ?
എല്ലാവരും താഴെ ഉറക്കത്തിലാണല്ലോ?” അവൾ വളരെ പതിയെ പറഞ്ഞു.
സുന്ദരി പറഞ്ഞു,”പേടിക്കണ്ട, ഞാൻ യെക്ഷിയൊന്നുമല്ല.കൊല്ലാനൊന്നും വന്നതല്ല. കുട്ടിയോടൊരു കാര്യം പറയാൻ വന്നതാണ്. അല്പസമയമെടുത്തോട്ടെ?”
അവൾ തലയാട്ടി.
സുന്ദരിതുടർന്നു,” ഞാനറിഞ്ഞു അനഘ പറഞ്ഞതും ചിന്തിച്ചതുമെല്ലാം. എനിക്കങ്ങനൊരു കഴിവുണ്ട്. മൈൻഡ് റീഡിംഗ്.”
“എന്നാലും ഈ പാതിരാത്രിക്ക്, ഒറ്റയ്ക്ക്?”
“ ഞാൻ പറഞ്ഞില്ലെ മൈൻഡ് റീഡിംഗ്. എല്ലാം മനസ്സിലാകും. അതുകൊണ്ട് രക്ഷപ്പെടാനും അറിയാം.”
“ ഇനി പറയട്ടെ. നീ സിനിമയ്ക്കുപോകും, കുടിക്കും, വലിക്കും, ആൺകുട്ടികൾക്കൊപ്പം കിട്ടുന്നസമയം ചെലവഴിക്കും, പാവം രക്ഷിതാക്കൾ! നീ ചിന്തിച്ചിട്ടുണ്ടോ, അവരെപ്പറ്റി? ആൺകുട്ടികൾ ചതിച്ചിട്ടു കൈകഴുകും. ഇതുവരെ അതുപറ്റിയില്ല എങ്കിലും ഇനി പറ്റിക്കൂടെന്നില്ലാ. നിൻ്റെ ജീവിതം വിടപറഞ്ഞ് ജീവശ്ശവമായ് നീയിവിടെ ഉണ്ടാകും. അപ്പോൾ മാതാപിതാക്കൾ ഭൂമുഖത്ത് ഉണ്ടാകണമെന്നു നിർബന്ധമില്ല.”
“ഇതൊക്കെ പറയാൻ നിങ്ങളെൻ്റെ ആരാ?”
“ഈ കുടുംബത്തിൻ്റെ ഒരു വെൽവിഷർ”
അനഘയ്ക്കു ശരിക്കും ദേഷ്യംവന്നു. അവൾ സുന്ദരിയെ തള്ളിമാറ്റാൻ ചാടിയെഴുന്നേറ്റു, മേശവിളക്കും ഫയലും എല്ലാം താഴെവീണു. അപ്പോഴാണവളറിഞ്ഞത് സ്വപ്നമായിരുന്നെന്ന്. ഉറക്കത്തിൽ അനഘയുടെ അന്തക്കണം അവളെ കുറ്റപ്പെടുത്തിയതായിരുന്നു. അവളുടെ ചെയ്തികൾ മനസ്സിൽ കുറ്റബോധത്തെ നട്ടുവളർത്തിയിരുന്നു. ഏതായാലും സ്വപ്നം അവൾക്കു കുറെ കൂട്ടിക്കുഴിക്കലിൻ്റെ ചിന്തനത്തിനു വഴിവച്ചു.
“എൻ്റെ കുറ്റബോധം ആണിതെല്ലാം. കുറ്റബോധം മാറണമെങ്കിൽ ഞാനീ ദുസ്വഭാവങ്ങൾ മാറ്റണം.”
അവൾ ഫോണെടുത്ത് അങ്ങനെയുള്ള കൂട്ടുകാരുടെയെല്ലാം നമ്പറെടുത്തു കളഞ്ഞു.
മനസ്സിനു വല്ലാതെ കട്ടികുറഞ്ഞു. ഒരു ‘ഫീന്ക്സ്’പക്ഷിയെപ്പോലെ അവൾ ഉണർന്നുപൊങ്ങിയപോലെ.
“പൊടുന്നനെ പാതാളക്കുഴിയിൽനിന്നും മേഘങ്ങൾക്കുമുകളിലായി പറക്കുന്ന ഒരു പക്ഷിയായി താൻ മാറിയെന്ന് അനഘയ്ക്കുതോന്നി.”
Comments
Post a Comment